രണ്ടാം പീഡനക്കേസ്: രാഹുല് മാങ്കൂട്ടത്തിലിന്റെ ഹര്ജി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: രണ്ടാം പീഡനക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന ഹര്ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല് ഒന്നാം…
തിരുവനന്തപുരം: രണ്ടാം പീഡനക്കേസില് രാഹുല് മാങ്കൂട്ടത്തില് എംഎല്എയുടെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന ഹര്ജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഹര്ജി പരിഗണിക്കുന്നത്. ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയില് രാഹുലിന് അനുവദിച്ച മുന്കൂര് ജാമ്യം റദ്ദാക്കണം എന്നാണ് പ്രോസിക്യൂഷന് ആവശ്യം. രാഹുല് വാട്ട്സ്ആപ്പ് കോള് ചെയ്തെന്ന് യുവതി പൊലീസിന് നല്കിയ പരാതിയെ തുടര്ന്നാണ് ഹര്ജി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്നാണ് പരാതി. അതേസമയം രാഹുലിനെതിരായ നിയമസഭ എത്തിക്സ് കമ്മിറ്റി നടപടിയെടുക്കുന്നത് വിലക്കണമെന്ന ഹര്ജി…
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ പുതിയ ഓഡിറ്റ് റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. ഓഡിറ്റർക്ക് ഞങ്ങൾ വിശദീകരണം കൊടുത്തു കഴിഞ്ഞുവെന്നും പരിപാടിയുടെ രസീതുകളും ബില്ലുകളും ഓഡിറ്റർക്ക് മുമ്പിൽ എത്തിയെന്ന് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞു. കണക്ക് കൊടുക്കുക എന്നതാണ് ഈ ഭരണസമിതിയുടെ ഉത്തരവാദിത്തം. ഇതിൽ ഞങ്ങൾക്ക് ഒന്നും മറച്ചുവെക്കാനില്ലെന്നും കൂട്ടിച്ചേർത്ത അദ്ദേഹം യുവതി പ്രവേശനവുമായി ബന്ധപ്പെട്ട രേഖകൾ ദേവസ്വം ആസ്ഥാനത്ത് നിന്ന് കാണാതായി…
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള് വിലയിരുത്താന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ്കുമാര് ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസം അദ്ദേഹം സംസ്ഥാനത്തുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്തുന്നതിനൊപ്പം എസ്ഐആര് നടപടികളുടെ പുരോഗതിയും പരിശോധിക്കും. വൈകീട്ട് അഞ്ചരയോടെയാണ് ഗ്യാനേഷ്കുമാര് കൊച്ചിയിലെത്തുന്നത്. നാളെയും മറ്റന്നാളുമാണ് ഔദ്യോഗിക പരിപാടികളില് പങ്കെടുക്കുക. ഗ്യാനേഷ് കുമാര് നാളെ രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുമായും ഡിജിപി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ശനിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് വാര്ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കേരളത്തില് ഏപ്രില് അവസാന വാരത്തോടെ നിയമസഭ…
ടെഹ്റാൻ: അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഒരു നീണ്ട യുദ്ധത്തിന് തയ്യാറെന്ന് ഇറാൻ. ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ട്. അത്യാധുനിക ആയുധങ്ങൾ ഇതുവരെ പ്രയോഗിച്ചിട്ടില്ലെന്നും ഇറാൻ പ്രതിരോധമന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു. എല്ലാ അത്യാധുനിക ആയുധങ്ങളും ആദ്യം തന്നെ പ്രയോഗിക്കാൻ പദ്ധതിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗൾഫ് മേഖലയിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്, സൗദിയിലെ യുഎസ് കോൺസുലേറ്റിലേക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി. ആക്രമണത്തിൽ…
ടെഹ്റാൻ: യുഎസ്–ഇസ്രയേൽ സഖ്യം ഇറാനിലെ ആക്രമണം കടുപ്പിക്കുകയും ഇറാൻ പ്രത്യാക്രമണവും രൂക്ഷമാക്കുകയും ചെയ്തതോടെ പശ്ചിമേഷ്യയാകെ സംഘർഷം വ്യാപിക്കുന്നു. റിയാദിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ യുഎസ് എംബസിക്ക് തീപിടിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. രണ്ട് ഡ്രോണുകളാണ് ആക്രമണം നടത്തിയത്. പിന്നാലെ റിയാദിലെ നയതന്ത്ര മേഖലയിൽ രണ്ട് സ്ഫോടനങ്ങൾ കൂടി ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. നയതന്ത്ര മേഖലയെ ലക്ഷ്യമിട്ടെത്തിയ നാല് ഡ്രോണുകളെ സൗദി വ്യോമ പ്രതിരോധ സേന വെടിവെച്ചിട്ടു. റിയാദിലെ എംബസി ആക്രമണത്തിന് ഉടൻ മറുപടി നൽകുമെന്ന്…
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ സുരക്ഷാ കാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി (സിസിഎസ്) യോഗം ചേർന്നു. ഇറാനിൽ യുഎസും ഇസ്രയേലും ചേർന്ന് നടത്തിയ വ്യോമാക്രമണവും തുടർന്ന് ഗൾഫ് രാജ്യങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങളും യോഗത്തിൽ വിശദീകരിച്ചു. മേഖലയിലുള്ള ഇന്ത്യൻ പ്രവാസികളുടെ സുരക്ഷയെക്കുറിച്ച് ഉന്നതതല യോഗം അതീവ ആശങ്കരേഖപ്പെടുത്തി. ആ മേഖലയിലൂടെ യാത്ര ചെയ്യുന്ന ഇന്ത്യക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും പരീക്ഷകൾക്ക് ഹാജരാകേണ്ട വിദ്യാർത്ഥികളുടെ സാഹചര്യങ്ങളും യോഗം പ്രത്യേകമായി വിലയിരുത്തി.മേഖലയിലെ സുരക്ഷയെയും സാമ്പത്തിക, വാണിജ്യ പ്രവർത്തനങ്ങളെയും ഈ…
കൊച്ചി: യുവ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്. യുവതിയുടെ പരാതിയിൽ എറണാകുളം സൗത്ത് പൊലീസാണ് ചിദംബരത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്സിന്റെ സംവിധായകനാണ് ചിദംബരം. ജാൻ എ മൻ ആണ് സംവിധാനം ചെയ്ത മറ്റൊരു ചിത്രം. 2022ൽ നടന്ന സംഭവത്തിൽ നാല് വർഷത്തിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൊച്ചി എളംകുളത്തെ ഫ്ളാറ്റിൽ ചിദംബരം അതിക്രമിച്ച് കയറാൻ ശ്രമിച്ചെന്നും ലൈംഗിക ഉദ്ദേശത്തോടെ മോശമായി പെരുമാറിയെന്നുമാണ് പൊലീസിന് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്. ഭാരതീയ…
ടെഹ്റാന്: ഇറാനിലെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ വധത്തിനു പിന്നാലെ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നു. ഇസ്രയേലിലേക്കും ഗള്ഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങള്ക്ക് നേരെയും ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്റൈനില് സല്മാന് തുറമുഖത്തിന് സമീപത്തെ തന്ത്രപ്രധാന കേന്ദ്രത്തില് ഇറാന് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ തീപിടിത്തമുണ്ടായതായി ബഹറൈന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അഗ്നിശമന സേനാംഗങ്ങള് തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വെയര്ഹൗസുകളിലേക്കും മറ്റും തീ പടരുന്നത് തടയുകയും ചെയ്തതായി അധികൃതര് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക, സുരക്ഷാ…